Saturday, July 21, 2007

.................................സ്നേഹതീരം.................................

............സ്നേഹം.............
എത്രയോ കവികളും കലാകാരന്‍മാരും എത്ര തന്നെ വര്ണിച്ചിട്ടും പറഞ്ഞു തീര്ക്കാന്‍ കഴിയാത്ത വികാരം....
ഭൂമിയില്‍ പിറന്നു വീഴുന്ന കുഞ്ഞുമുതല്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സ്വയം പര്യാപ്തമാകുന്നു...
സ്നേഹം ...... എന്ന വിദ്യ അഭ്യസിപ്പിക്കാന്‍ മാത്രം ആരും എന്തെ ഒരു ആലയം തുറന്നില്ലാ.........
കുഞ്ഞായ് പിറന്നു വീഴുമ്പോല്‍ മുതല്‍ അമ്മയോടു തൊന്നുന്ന വികാരത്തെ നാം വിളിച്ചു സ്നേഹം എന്ന്...
വീടിന്റെ മുറ്റത്തെ പൂക്കളെ അവന്‍ നൊക്കി നിന്നപ്പോല്‍ അമ്മ പറഞ്ഞു ..പൂക്കളോട് അവനു സ്നേഹമാണെന്ന്...
വീട്ടില്‍ വലര്ത്തുന്ന പൂച്ചക്കുട്ടിയുടെ കളികളെ അവന്‍ കൌതുകത്തോടെ നോക്കി നിന്നപ്പോളും അമ്മ പരഞ്ഞു .. അതിനൊടും അവന്സ്നെഹമനെന്ന്...
അഛന്‍ കൊന്ദ്ടു വന്ന കളിപ്പാട്ടങ്ങളെ കന്ദ്ടു മകന്‍ പൊട്ടി ചിരിചപ്പോളും അമ്മ പറഞ്ഞു ആ കളിപ്പാട്ടങ്ങള്‍ അവനു ജീവനാണെന്ന് ...
വളര്ന്നു വലുതായപ്പോള്‍ ..അവന്റെ കൂട്ടുകാരോടൊപ്പം അവന്‍ ഉല്ലസിക്കുമ്പോളും അമ്മ പറയുന്നു അവരെന്നാല്‍ അവനു ജീവന്‍ അണെന്ന്...
വളര്ചയുടെ ഉന്നതിയില്‍ എത്തുമ്പൊള്‍.. അവന്‍ കന്ദെട്ത്തുന്ന കൂട്ടുകാരിയെയും ആ അമ്മ പറയുന്നു അവനു ജീവന്‍ അണെന്ന്...
കാമുകിയോട് ഭാര്യയോട് മക്കളോട് പൂക്കളോട് സംഗീതത്തോട് പ്രക്ര്തിയോട് മഴയോട് പിറന്ന് വീണ മണ്ണിനോട്.........
അങ്ങനെ അതിരുകളില്ലാത്ത സ്നേഹം..
സ്നേഹിക്കപ്പെടാന്‍ കൊതിക്കാത്തവരായി ആരും തന്നെയില്ല..
നല്ലതിനെ എല്ലാം സ്നേഹിക്കുക..
അതിലൂടെ മറ്റുല്ലവരാല്‍ സ്നേഹിക്കപ്പെടുക.......

Thursday, July 19, 2007

എന്‍‌റെ ഖല്‍ബിലെ (ക്ലാസ് മേറ്റ്സ്)

സിനിമ : ക്ലാസ് മേറ്റ്സ്
ഗാനങ്ങള്‍:വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം :അലക്സ് പോള്‍
ആലാപനം:വിനീത് ശ്രീനിവാസന്‍

എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീനല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍മുല്ലമുട്ടിലൂറും
അത്തറൊന്നു വേണ്ടേ
എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീനല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍മുല്ലമുട്ടിലൂറും
അത്തറൊന്നു വേണ്ടേ .....അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ സുല്‍ത്താന്‍‌റെ ചേലുകാരാ

നിന്‍‌റെ പുഞ്ചിരി പാലിനുള്ളിലെ.................
നിന്‍‌റെ പുഞ്ചിരി പാലിനുള്ളിലെ
പഞ്ചസാരയാവാം
നിന്‍‌റെ നെഞ്ചിലെ ദഫുമുട്ടുമായ്എന്നുമെന്‍‌റെയാവാം
ഒപ്പനക്കുനീ കൂടുവാന്‍മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
ഒപ്പനക്കുനീ കൂടുവാന്‍മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തുമാത്രമെന്നാഗ്രഹങ്ങളെമൂടിവച്ചുവെന്നോ

എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീനല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ .....
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ
സുല്‍ത്താന്‍‌റെ ചേലുകാരാ

തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്.......
‍തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്‍പൊട്ടുമെന്നപോലെ
തൊട്ടടുത്തുനീ നിന്നുവെങ്കിലുംകൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്
‍കൈതാളമിട്ടൊന്നു പാടുവാന്‍
ലാളനങ്ങളില്‍ മൂളുവാന്
‍കൈതാളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍മെല്ലെ കൊഞ്ചിയെന്നോ

എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ
സുല്‍ത്താന്‍‌റെ ചേലുകാരാ
എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ സുല്‍ത്താന്‍‌റെ ചേലുകാരാ

കാറ്റാടി തണലും (ക്ലാസ് മേറ്റ്സ്)

സിനിമ: ക്ലാസ് മേറ്റ്സ്
ഗാനങ്ങള്‍ :വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം :അലക്സ് പോള്‍
ആലാപനം :വിധു പ്രതാപ്,റെജു ജോസഫ്,രമേഷ് ബാബു,സിസിലി

താനാന നാന താനാന നാ‍നാ
താനാനാ താനാനാ താനാനാന

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും

മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍‌വെയിലായ് മാറാന്
‍നെഞ്ചം കണികണ്ടേ നിറയേ
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍‌വെയിലായ് മാറാന്
‍നെഞ്ചം കണികണ്ടേ നിറയേ
കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ
ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ
മലരുകളുടെ രസ നടനം

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും

വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍‌മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍‌മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
കാണാത്തൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതു പോലെ
പുതുമഴയുടെ കൊലുസിളകിയ
കനവുകളുടെ പദ ചലനം

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തറ മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്

താരം വാല്‍ക്കണ്ണാ‍ടി നോക്കി (കേളി)

ചിത്രം : കേളി
സം‌ഗീതം‌ : ഭരതന്‍
ആലാപനം‌ : കെ.എസ്.ചിത്ര

താരം വാല്‍ക്കണ്ണാ‍ടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ‍ടി നോക്കി നിലാവുചൂടി ദൂരെ ദൂരെ
ഞാനും വാല്‍ക്കണ്ണാ‍ടി നോക്കി

മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍
മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍
പൂരം കൊടിയേറും നാള്‍ ഈറന്‍ തുടിമേളത്തൊടു ഞാനും..
ഞാനും വാല്‍ക്കണ്ണാ‍ടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ‍ടി നോക്കി

നൂറു പൊന്‍‌തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍
നൂറു പൊന്‍‌തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍
ഇലക്കുറി തൊട്ടു കണിക്കുടം തൂവി
ഇലക്കുറി തൊട്ടു കണിക്കുടം തൂവി
ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊലിയുമ്പോള്‍ നമ്മള്‍..
നമ്മള്‍ വാല്‍ക്കണ്ണാ‍ടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ‍ടി നോക്കി നിലാവുചൂടി ദൂരെ ദൂരെ
ഞാനും വാല്‍ക്കണ്ണാ‍ടി നോക്കീ

മുകിലെ മുകിലേ (കീര്‍ത്തിചക്ര)

സിനിമ : കീര്‍ത്തിചക്ര
ഗാനങ്ങള്‍:ഗിരീഷ് പുത്തഞ്ചേരി
സംഗീതം:ജോഷ്വ ശ്രീധര്‍
ആലാപനം :ശ്രീകുമാര്‍

മുകിലെ മുകിലേ നീ ദൂത് പോ
ഇന്നകലേ അകലേ എന്‍ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലര്‍ക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞുപാട്ടുമായ്
മഷിമായും പൂമിഴിയോടെ
വിഷുനാളില്‍ കണികാണുവാന്‍
അരികിലൊരാളിന്നൊരുങ്ങി വരും
അഴകിന്‍ തെന്നലേ

മുകിലെ മുകിലേ നീ ദൂത് പോ
ഇന്നകലേ അകലേ എന്‍ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലര്‍ക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞുപാട്ടുമായ്

നെല്ലി മരം ചില്ലകളാല്‍ കായ്മണി തന്നു
മുല്ലകള്‍ നിന്‍ മുടിയഴകില്‍
മുത്തുകളെല്ലാം കോര്‍ത്തു തന്നു
നിന്‍ കവിളില്‍ എനിക്കു മാത്രം തനിച്ചുകാണാന്‍
പുന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നു
വിദൂര താരം വിദൂരതാരം വിദൂരതാരം

ഉണ്ണിയൊരാള്‍ നിന്‍ മനസ്സില്‍ പാല്‍മണമായ്
പാണനൊരാള്‍ നന്തുണിയില്‍
പഴയൊരു പാട്ടിന്‍ ശീലു തന്നു
നിന്‍‌കനവില്‍ എനിക്കു മാത്രം പുതച്ചുറങ്ങാന്
‍നെയ്തു തരും നിലവുകസവാല്‍ മെനെഞ്ഞ മൌനം
വിദൂരമേഘം വിദൂരമേഘം വിദൂരമേഘം

മുകിലെ മുകിലേ നീ ദൂത് പോ
ഇന്നകലേ അകലേ എന്‍ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലര്‍ക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞുപാട്ടുമായ്
മഷിമായും പൂമിഴിയോടെ
വിഷുനാളില്‍ കണികാണുവാന്‍
അരികിലൊരാളിന്നൊരുങ്ങി വരും
അഴകിന്‍ തെന്നലേ

മുകിലെ മുകിലേ നീ ദൂത് പോ
ഇന്നകലേ അകലേ എന്‍ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലര്‍ക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞുപാട്ടുമായ്
ആ.ആ....

ആറ്റിറമ്പിലെ കൊമ്പിലെ (കാലാപാനി)

സിനിമ :കാലാപാനി
ഗാനങ്ങള്‍ :ഗിരീഷ് പുത്തഞ്ചേരി
സംഗീതം :ഇളയരാജ
ആലാപനം :ശ്രീകുമാര്‍,ചിത്ര

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി
കാട്ടുകുന്നിലെ തെങ്ങിലെ തേന്‍‌കരിക്കിലെ തുള്ളിപോല്‍
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
നെഞ്ചിലൊരു കുഞ്ഞിളം തുമ്പി എന്തോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി

മിനുമിനുങ്ങണ കണ്ണില്‍ കുഞ്ഞു മിന്നാമിന്നികളാണോ
തുടി തുടിക്കണ നെഞ്ചില്‍ നല്ല തൂവാല്‍ മൈനകളാണോ
ഏലമരക്കാവില്‍ ഉത്സവമായോ നീലനിലാപെണ്ണേ
അമ്മാനമാടി വരൂ പൂങ്കാറ്റേ നിന്നോമലൂയലില്‍ ഞാന്‍ ആടീടാം
മാനേ പൂന്തേനേ നിന്നെകളിയാട്ടാന്
‍പൊന്നാതിര പോറ്റും ചെറു കാണാക്കുയില്‍ പാടി

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി

കരിമഷിക്കണ്ണോന്നെഴുതാന്‍ പുഴ കണ്ണാടിയായ് നോക്കി
കൊലുസുകള്‍ കൊഞ്ചിച്ചണിയാന്‍ നല്ല മുത്താരവും തേടീ
പൂവനിയില്‍ മേയും പൊന്മകളേ നിന്‍ പൊന്നിതളായ് ഞാനും
കൂമ്പാളകുമ്പിളിലെ തേന്‍ തായോ പൂവാനതുമ്പികളേ നീ വായോ
ദൂരെ വിണ്ണോരം തിങ്കള്‍പൊലിയാറായ്
എന്നുള്ളില്‍ കുളിരാര്‍ന്നൊരു മോഹം വിരിയാറായ്

കാട്ടുകുന്നിലെ തെങ്ങിലെ തേന്‍‌കരിക്കിലെ തുള്ളിപോല്‍
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
നെഞ്ചിലൊരു കുഞ്ഞിളം തുമ്പി എന്തോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി

പാല്‍‌നിലാവിനും (കാബൂളിവാല)

സിനിമ : കാബൂളിവാല
ഗാനങ്ങള്‍ :ബിച്ചു തിരുമല
സംഗീതം : എസ്.പി വെങ്കിടേഷ്
ആലാപനം :യേശുദാസ്

പാല്‍‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല

മണ്ണിനു മരങ്ങള്‍ ഭാരം മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങള്‍

പാല്‍‌നിലാവിനും ഒരു നൊമ്പരം

മാനം നീളെ താരങ്ങള്‍
ചിമ്മി ചിമ്മിക്കത്തുമ്പോള്‍
ഇരുട്ടിലെത്തെമ്മാടിക്കൂട്ടില്‍
തുടിക്കുമീ തപ്പും താളങ്ങള്‍

മണ്ണിനു മരങ്ങള്‍ ഭാരം മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങള്‍

പാല്‍‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല

വിണ്ണിന്‍ കണ്ണീര്‍ മേഘങ്ങള്‍
മണ്ണിന്‍ തണ്ണീര്‍ ദാഹങ്ങള്‍
ഒരിക്കലും ചെയ്യാമോഹങ്ങള്‍
നനക്കുമോ നെഞ്ചിന്‍ തീരങ്ങള്‍

പാല്‍‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല

മണ്ണിനു മരങ്ങള്‍ ഭാരം മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങള്‍